ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

മലയാളം ഫോണ്ട് വ്യക്തമായി വായിക്കുന്നതിനു http://font.downloadatoz.com/downloading,2138,kartika.html ഇന്‍സ്റ്റാള്‍ ചെയ്യുക


എല്ലാ ആഴ്ചയിലും ബ്ലോഗില്‍ പുതിയ വിവരങ്ങള്‍ ഉല്‍പെടുത്തുന്നതാണ് ഈ ബ്ലോഗില്‍ നിന്നും ലഭികുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സാബത്തിക ഇടപാടുകള്‍ക്ക് യാതൊരുവിധ ഉത്തരവാദവും ഉണ്ടായിരിക്കുകയില്ല വളര്‍ത്തു പക്ഷികളും ആയി ബന്ധപെട്ടിട്ടുള്ള നിങ്ങളുടെ അറിവുകളും ആവശ്യങ്ങളും പ്രസിധപെടുത്തുന്നതിനു ബന്ധപെടുക


ചൊവ്വാഴ്ച, ജനുവരി 31, 2017

കോഴികളെ വളർത്തുന്നവർ ഓർക്കാൻ..

കോഴികളെ വളർത്തുന്നവർ ഓർക്കാൻ............................

കോഴികൾക്ക് വിരശല്യം ഉണ്ടായാൽ കച്ചോലവും വെളഞ്ഞുള്ളിയും തുളസിയിലും ചതച്ച് നീരെടുത്ത് കൊടുക്കുക

കോഴികൾക്ക് വസന്തയോ ദഹനക്കേടോ വന്നാൽ ചുവന്നുള്ളി ചതച്ച നീര് എടുത്തു കൊടുക്കുക

കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്താതിരിക്കാൻ ഇറച്ചി അരിഞ്ഞ് കൊടുക്കുക

മുട്ടക്കോഴികൾക്ക് പ്രകാശം ലഭിക്കുന്ന മണിക്കുറുകൾ വർദ്ധിപ്പിച്ച് മുട്ട ഉൽപ്പാദനം കൂട്ടാം

രണ്ടാഴച്ച പ്രായമായ കോഴി കുഞ്ഞുങ്ങളുടെ മേൽ ചുണ്ട് അൽപ്പം മുറിച്ച് കളഞ്ഞാൽ തമ്മിൽ കൊത്തുന്ന ശീലം കുറയും

കോഴിയുടെ മുട്ട ഉൽപ്പാദനം കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക മുട്ടയിടീൽ മെച്ചപ്പെടും

അടവയ്ക്കാൻ ഉപയോഗിക്കുന്ന കോഴിമുട്ടകൾക്ക് 7 ദിവസത്തിലധികം പഴക്കം ഉണ്ടായിരിക്കരുത്

കോഴികളെ സംഗീതം കേൾപ്പിച്ചാൽ അവ ശാന്ത സ്വഭാവം കൈവരിക്കും ഇതിന്റെ ഫലമായി മുട്ട ഉത്പാദനം വർദ്ധിക്കും

കോഴികളുടെ ചിറക് പൊന്തിച്ച് നടക്കുന്ന അസുഖത്തിന് ഉള്ളി അരിഞ്ഞിട്ട് തിറ്റിക്കുന്നത് നല്ലതാണ്

കോഴികൾക്ക് ഇടയ്ക്കിടെ പുളിയരിപ്പൊടി കൊടുത്താൽ അവയുടെ ശരീരത്തിൽ നെയ്യ് കെട്ടുന്നത് ഒഴിവാക്കാം

കോഴിക്ക് ശരീരത്തിൽ മുറിവുണ്ടായാൽ അടുക്കളയിലെ പുകമൂലം ഉണ്ടാകുന്ന കരിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക

തൂവലുകൾ വിടർത്തി കൊക്കി കൊണ്ട് നടക്കുകയും അടുത്ത് ചെല്ലുമ്പോൾ തറയിൽ പറ്റിയിരിക്കുകയും ആണ് നല്ല അടക്കോഴിടെ ലക്ഷണം

ബോയിലർ കോഴിത്തീറ്റയിൽ ഉപയോഗിക്കന്ന മരച്ചീനിയുടെ തോത് 25 % ത്തിൽ അധികരിച്ചാൽ കോഴികളുടെ വളർച്ച മന്ദിഭവിക്കും

വാലില്ലാ കോഴികൾക്ക് മറ്റിനം കോഴികളെ അപേക്ഷിച്ച് വളർച്ചയും തൂക്കവും കൂടുതലായിരിക്കും രോഗ പ്രതിരോധശേഷിയും കടുതൽ ആയിരിക്കും

ചക്കക്കുരു പുഴുങ്ങി പ്പൊടിച്ച് കൊടുത്താൽ കോഴികൾ കൂടുതൽ മുട്ടയിടും മുട്ടയുടെ വലിപ്പവും കൂടും

കോഴിയുടെ തലയിലെ പുണ്ണ് രോഗത്തിന് വേപ്പിലയും പച്ചമഞ്ഞളും അരച്ചിടുക

ഉഷാറില്ലാതെ തൂങ്ങി നിൽക്കുന്ന കോഴികൾക്ക് മഞ്ഞളരച്ച് വായിലിട്ട് കൊടുക്ക ക

കോഴികൾ തമ്മിൽ കൊത്തിയുണ്ടാകുന്ന മുറിവ് ഉണങ്ങുന്നതിന് മഞ്ഞളും ആര്യവേപ്പിലയും അരച്ച് രണ്ട് മൂന്ന് ദിവസം കൊടുക്കുക

കോഴികൾ ഇണചേർന്ന് 24 മണിക്കൂർ കഴിഞ്ഞ ശേഷം ഉള്ള മുട്ടകൾ മാത്രമേ അട വയക്കാൻ ആയി ശേഖരിക്കാവൂ

കോഴികൾക്ക് മാസത്തിൽ രണ്ട് തവണ വീതം പാൽക്കായം കലക്കി കൊടുത്താൽ ഒരു വിധമായ രോഗങ്ങളിൽ നിന്നെല്ലാം പ്രതിരോധം ലഭിക്കും

തമ്മിൽ കൊത്തി കോഴികളുടെ കണ്ണടഞ്ഞ് പോയാൽ അപ്പ മരത്തിന്റെ കറ പുരട്ടുക

കോഴികളുടെ ദേഹത്തിലെ ചെള്ള് പോകുന്നതിന് പുകയില കലക്കിയ വെള്ളം ഒഴിക്കുക

സാദാരണ ഇറച്ചി കോഴികൾക്ക് 1.9 kg തീറ്റ നൽകിയാൽ ഒരു കിലോഗ്രാം ഇറച്ചി ഉത്പാദിപ്പിക്കാം

കോഴിയെ അടവയ്ക്കുന്നത് വൈകുന്നേരം ആയാൽ അടകോഴി രാത്രിയിൽ തന്നെ പുതിയ ചുറ്റുപാട് കളുമായി പൊരുത്തപ്പെടും

അടവയ്ക്കുന്ന മുട്ടകളിൽ  വശങ്ങൾ അടയാളപ്പെടുത്തിയാൽ മുട്ടകൾ തിരിച്ച് വയ്ക്കുന്നതിന് ഈ അടയാളങ്ങൾ പ്രയോജന പ്പെടും.

ഇറച്ചി കോഴിയെ കൊല്ലുന്നതിന് 12 മണിക്കൂർ മുമ്പ് തീറ്റ കൊടുക്കുന്നത് നിർത്തണം

ചുണ്ണാമ്പ് വെള്ളത്തിന്റെ തെളിയിൽ കക്ക ചേർത്ത് കോഴികൾക്ക് കൊടുത്താൽ കാൽസ്യത്തിന്റെ കുറവ് മൂലം ഉള്ള അസുഖങ്ങൾ പരിഹരിക്കാം

കോഴി വസന്ത വന്നാൽ കുടകൻ അരച്ച് വായിലിട്ട് കൊടുക്കുക
കടപ്പാട് 
AL FARMERS WhatsAPP Group  ല്‍ നിന്നും 

തിങ്കളാഴ്‌ച, ഫെബ്രുവരി 09, 2015

ആടുവളര്‍ത്തല്‍ ......


ആടുവളര്‍ത്തല്‍രംഗത്ത് ഏറേക്കാലം പിടിച്ചുനില്ക്കുന്നവര്‍ കുറവാണ്. പക്ഷേ, ഇത്തരക്കാര്‍ക്കൊരുമാര്‍ഗദര്‍ശിയായിക്കൊണ്ടിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടിയിലെ പുരയിടത്തില്‍ ഗോട്ട് ഫാമിന്റെ ഉടമയായ ജേക്കബ് തോമസ്സെന്ന ജോസ്.

15 വര്‍ഷമായി ജേക്കബ് തോമസ് ഈരംഗത്ത് വന്നിട്ട്. എക്കാലത്തും നല്ല ഇനം ആടുകളെ ശാസ്ത്രീയമായി വളര്‍ത്തുക എന്നത് ഇദ്ദേഹത്തിന്റെ പതിവാണ്. ആദ്യംമുതല്‍തന്നെ മികച്ചയിനം ആടുകളായ ജമുനാപ്യാരിയും മലബാറിയും അവയുടെ സങ്കരങ്ങളുമാണ് വളര്‍ത്തുന്നത്.

ഇന്ത്യയില്‍ കാണുന്ന ആടുകളില്‍ ഏറ്റവും വലിയവയാണ് ജമുനാപ്യാരി. ഏറ്റവും അഴകും ഗാംഭീര്യവുമുള്ള ആടുകളാണ് ഇവ. നീണ്ടുനില്ക്കുന്ന കറവക്കാലവും ഉയര്‍ന്ന പാലുത്പാദനശേഷിയും ഇവയുടെ പ്രത്യേകതകളാണ്. അരലക്ഷംരൂപ വിലവരുന്ന ഒരു ജമുനാപ്യാരി മുട്ടനാണ് ഈ ഫാമിലെ ഗ്ലാമര്‍താരം.

കേരളത്തില്‍ ധാരാളമായി കണ്ടുവരുന്ന ഒരിനം ആടാണ് മലബാറി അഥവാ തലശ്ശേരി ആട്. ഇവ മാംസത്തിനും പാലുത്പാദനത്തിനും യോജിച്ചവയാണ്. ഒരു പ്രസവത്തില്‍ ഒന്നില്‍കൂടുതല്‍ കുട്ടികള്‍ ഇതിന്റെ പ്രത്യേകതയാണ്.

ഇന്ത്യയിലെ മികച്ചയിനം ആടുകളായ 'ബീറ്റല്‍' ഇനങ്ങളെയും ഇവിടെ വളര്‍ത്തിവരുന്നു. വളര്‍ച്ചയെത്തിയ മുട്ടനാടിന് 75 കിലോഗ്രാമും പെണ്ണാടിന് 50 കിലോഗ്രാമും ഭാരമുണ്ടാവും. പ്രതിദിനം രണ്ടുലിറ്റര്‍വരെ പാല്‍ ലഭിക്കുന്നു.

രാവിലെ എട്ടുമണിയോടെ കുട്ടികളെ പാല്‍ കുടിപ്പിക്കുകയും കൂടും പരിസരവും വൃത്തിയാക്കുകയും ചെയ്യുന്നു.
ഉച്ചയ്ക്ക് രണ്ടുമണിക്ക് ഖരാഹാരമായി പിണ്ണാക്ക്, പുളിങ്കുരു വേവിച്ചത്, ധാതുലവണമിശ്രിതം, കുറച്ച് കഞ്ഞി എന്നിവ കൊടുക്കും. ഒരു മുതിര്‍ന്ന ആടിന് ശരാശരി ഒരു കിലോഗ്രാം ഖരാഹാരം വേണം. സി.ഒ.3 തീറ്റപ്പുല്ല്, പ്ലാവില, പറമ്പിലെ ചെടികള്‍, കുറ്റിച്ചെടികള്‍ എന്നിവ യഥേഷ്ടം കൊടുക്കും.

ആടുകളെ മേയാന്‍ വിടാറില്ല. കുട്ടികള്‍ക്ക് രണ്ടുമാസം തൊട്ട് രണ്ടുമാസം ഇടവേളയില്‍ വിരമരുന്ന് കൊടുക്കുന്നു. ഗര്‍ഭിണികളായ ആടുകള്‍ക്കും വിരമരുന്ന് കൊടുക്കും. ടെറ്റനസ് രോഗം വരാതിരിക്കാനായി ആറുമാസം ഇടവിട്ട് കുത്തിവെക്കും. ഏകദേശം ആറുമാസം പ്രായമാകുമ്പോള്‍ ആട്ടിന്‍കുട്ടികളെ വില്ക്കുന്നു. മുന്‍കൂട്ടിയുള്ള ബുക്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ആടുവില്പന.
ആട്ടിന്‍കാഷ്ഠം വില്ക്കുന്ന വകയില്‍ പ്രതിവര്‍ഷം 15,000 രൂപ വരുമാനവുമുണ്ട്.

ആത്മാര്‍ഥമായി ജോലിചെയ്യാന്‍ തയ്യാറുണ്ടെങ്കില്‍ ഈ രംഗത്ത് ആര്‍ക്കും വിജയിക്കാമെന്നാണ് ജോസിന്റെ അഭിപ്രായം

എഴുപത്തിരണ്ടാം വയസ്സിലും ചുറുചുറുക്കോടെ ഇരുപത് വര്‍ഷം മുമ്പ് തുടങ്ങിയ ആടുവളര്‍ത്തലില്‍ പുതുമകള്‍ തേടുകയാണ് കോഴിക്കോട് ജില്ലയില്‍ നരിക്കുനിയിലെ പാലങ്ങാട് പൂളക്കാപറമ്പില്‍ വാസുദേവന്‍ നായര്‍. തന്റെ ഓരോ പ്രവൃത്തിയിലും പരമ്പരാഗത രീതിയിലുള്ള കര്‍ഷകരില്‍നിന്ന് വ്യത്യസ്തനാവാന്‍ ശ്രമിക്കുകയാണ് ഈ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍.

ഇരുപത്തെട്ട് ആടുകളെ വളര്‍ത്താന്‍ രണ്ട് മീറ്റര്‍ വീതം നീളവും വീതിയുമുള്ള ആറ് അറകളുള്ള വലിയൊരു കൂടാണ് അദ്ദേഹം ഒരുക്കിയത്. വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ മികച്ച ഷീറ്റിട്ട മേല്‍ക്കൂരയും പരമാവധി വായുസഞ്ചാരവും പ്രകാശലഭ്യതയും ഉറപ്പുവരുത്തുന്ന ഇരുമ്പഴികളും ആടുകള്‍ക്ക് അനുഗ്രഹമാകുന്നു. തറനിരപ്പില്‍നിന്ന് അഞ്ചടി ഉയരത്തില്‍ സ്ഥാപിച്ച പ്ലാറ്റ്‌ഫോം സ്‌പെയിനില്‍നിന്നുള്ള പ്രത്യേകം റിഇന്‍ഫോഴ്‌സ്ഡ് ഫൈബര്‍ ഷീറ്റായതിനാല്‍ കാഷ്ഠവും മൂത്രവും സുഗമമായി നീക്കംചെയ്യപ്പെടുന്നു.

പ്ലാറ്റ്‌ഫോമിലും അടിയിലുമുള്ള കാഷ്ഠവും മൂത്രവും കൂടെക്കൂടെ കഴുകിവൃത്തിയാക്കുന്നു. കൂടിനടിയില്‍ ഇവ കെട്ടിക്കിടന്ന് അഴുകിയുണ്ടാകുന്ന അമോണിയ ശ്വസിച്ച് ബ്രോങ്കൈറ്റിസ് ബാധയുണ്ടാകാനുള്ള സാധ്യത ഇങ്ങനെ ഒഴിവാക്കിയെടുക്കുന്നു. കൂടാതെ സൂക്ഷ്മാണു കള്‍ച്ചര്‍ ഉപയോഗിച്ച് രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലെത്തിച്ച് വീട്ടിലേക്കാവശ്യമായ പാചകവാതകം നേടുന്നതോടൊപ്പം പരിസരമലിനീകരണവും തടയുന്നു.

കൂടുതല്‍ സമയവും കൂട്ടിനകത്തുതന്നെയായതിനാല്‍ കൃമിശല്യവും കീടബാധയും ഒഴിവാക്കുന്നതിന് ആടുകള്‍ക്ക് ഏറ്റവും മുന്തിയ തീറ്റ 600 മുതല്‍ 700 ഗ്രാം വരെ ദിവസവും നല്‍കുന്നു.

മാര്‍ദവമേറിയ തുമ്പൂര്‍മുഴി ഇനം പുല്ല്, ഊരകം, കൃഷ്ണകിരീടം, കുറുന്തോട്ടി, വാഴ, പച്ചപ്പുല്ല് തുടങ്ങിയവ മെഷീന്‍ ഉപയോഗിച്ച് അരിഞ്ഞുനുറുക്കി നല്‍കുന്നു. മൂന്ന് മുതല്‍ നാല് കിലോഗ്രാം വരെയാണ് ഈ സസ്യത്തീറ്റ. 200 ഗ്രാം ഗോതമ്പ് തവിട് ആവശ്യത്തിന് ധാതുലവണങ്ങള്‍ എന്നിവയും നല്‍കുന്നു. പി.വി.സി. പൈപ്പ് രണ്ട് പകുതിയാക്കിയ പാത്തി സ്ഥാപിച്ച് അതിലാണ് തീറ്റ നിക്ഷേപിക്കുന്നത്. അറകളുടെ മൂലകളില്‍ സ്ഥാപിച്ച പാത്രത്തില്‍ സദാസമയം വെള്ളം ലഭിക്കുന്ന രീതിയില്‍ ടാങ്കുമായി ബന്ധിച്ച് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇടയ്ക്കിടെ കഞ്ഞിവെള്ളവും നല്‍കുന്നു. ഫോണ്‍: 9645459741.9645459741.


പെരുമ്പാവൂര്‍ ഒക്കല്‍ ഒന്നാം വാര്‍ഡിലെ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി കേള്‍ക്കുമ്പോഴും മെമ്പര്‍ മിനിഷാജു തിരക്കിലായിരിക്കും. രാവിലെ ആടുകളെ അഴിച്ചുകെട്ടണം. കൂട്ടിലെ തട്ടിലെല്ലാം പ്ലാവില കെട്ടിത്തൂക്കണം. അങ്ങനെ പോകുന്നു കാര്യങ്ങള്‍. 

മാണിക്കത്താന്‍ വീട്ടില്‍ മിനിയുടെ ആടുവൃന്ദം നാട്ടിലാകെ സംസാരവിഷയമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയാണ് മിനി. ജനങ്ങളെ സ്‌നേഹിക്കുന്നതുപോലെ മെമ്പര്‍ മിനി ആടുകളെ സ്‌നേഹിക്കും.

ആടുകള്‍ക്കായി വീടിനുപിന്നില്‍ അഞ്ച് സെന്റ് സ്ഥലം ഫാമാക്കി മാറ്റിയിരിക്കുന്നു. സിമന്റ് കട്ട ഉപയോഗിച്ച് ഉയര്‍ത്തിക്കെട്ടിയ സെല്ലറിന് മുകളില്‍ ഒന്നാന്തരം തടിക്കൂടുകള്‍. വശങ്ങളില്‍ നിന്നുയരുന്ന ജി.ഐ. പൈപ്പുകളില്‍ പൗഡര്‍ കോട്ടഡ് ടിന്‍ ഷീറ്റിന്റെ മേല്‍ക്കൂര. പുളിയും മാവും തണല്‍ വിരിക്കുന്നിടത്ത് വൃത്തിയും വെടിപ്പുമുള്ള വലിയ മൂന്ന് കൂടാരങ്ങള്‍. പുറത്തുനിന്ന് കയറാവുന്ന തടി കോവണി.

കൂടിനുള്ളില്‍ മലബാറി ആടുകള്‍, ഒത്ത ആരോഗ്യവും അഴകുമുള്ളവര്‍. മുട്ടന്‍മാര്‍ക്ക് പ്രത്യേക അറകള്‍ അവ സ്റ്റെയിന്‍ലസ് സ്റ്റീല്‍ കമ്പികളാല്‍ വേര്‍തിരിച്ചിരിക്കുന്നു. വെള്ളമെത്തിക്കുന്നത് ക്ലിപ്പുകളില്‍ ഉറപ്പിച്ച പകുതി മുറിച്ച പി.വി.സി. പൈപ്പുകള്‍. തീറ്റപ്പാത്രങ്ങള്‍ വേറെ.

അഞ്ച് പെണ്ണാടിന് ഒരു മുട്ടന്‍ എന്നതാണ് കണക്ക്. രണ്ട് ബ്രീഡിങ് കഴിഞ്ഞാല്‍ മുട്ടനെ മാറ്റും. നാല് പ്രസവം കഴിഞ്ഞാല്‍ പെണ്ണാടിനെയും. അടുത്ത രക്തബന്ധം പുതുതലമുറയില്‍ ലവലേശമില്ല. കയ്പുള്ള ആഹാരത്തോടാണ് ആടുകള്‍ക്ക് പ്രിയമെന്ന് മിനി മനസ്സിലാക്കി. മേച്ചില്‍പ്പുറമില്ലാത്തതിനാല്‍ പ്ലാവിലയും ഇലഞ്ഞിയുമൊക്കെ വീട്ടിലെത്തിക്കാന്‍ മടിക്കാറില്ല. രണ്ട് കിലോ പച്ചില, 400 ഗ്രാം പെല്ലറ്റ് തീറ്റ എന്നതാണ് ആടുകളുടെ തീറ്റക്കണക്ക്.മലബാറി വര്‍ഷത്തില്‍ രണ്ട് പ്രസവിക്കും. പ്രസവത്തില്‍ രണ്ട് കുട്ടികള്‍ മിനിമം. 'ഇപ്പോള്‍ 85 പെണ്ണാടുകളും 15 മുട്ടന്‍മാരുമുണ്ട്. സ്വര്‍ണപ്പണ്ടംപോലെ എപ്പോള്‍ വേണമെങ്കിലും വിറ്റ് കാശാക്കാം. കച്ചവടക്കാരെത്തേടി നടക്കേണ്ടതില്ല'. തത്ത്വശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദാനന്ദര ബിരുദമുള്ള മിനി കണക്കുകള്‍ നിരത്തുമ്പോഴും ഓരോ ആടിനും പേര് നല്കിയ ആ കണ്ണുകളില്‍ വാത്സല്യം തുളുമ്പി നില്‍ക്കും.

സെല്ലര്‍ നിര്‍മിച്ചിരിക്കുന്നത് മറ്റൊരു പ്രധാന കാര്യത്തിനാണ്. ആട്ടിന്‍വളം പുറത്തുവീഴില്ല. ആട്ടിന്‍കാഷ്ഠവും മൂത്രവും കൃത്യമായി സംഭരിച്ച് വേണ്ടത്ര അളവില്‍ വെള്ളം ചേര്‍ത്ത് ബയോഗ്യാസ് ടാങ്കിലെത്തിക്കാം. ശേഷിച്ചവ ഉണക്കി ചാക്കുകളില്‍ കെട്ടിനിറച്ച് വളമായി വില്ക്കും.

വിലാസം: മിനി ഷാജു, മാണിക്കത്താന്‍, ഒക്കല്‍ പി.ഒ., പെരുമ്പാവൂര്‍, എറണാകുളം, 

 കടപ്പാട് . കാർഷികം മാഗസിൻ 

ചൊവ്വാഴ്ച, ഫെബ്രുവരി 25, 2014

ആന്റോയും അലങ്കാരക്കോഴിയും  6~ാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് ആന്റോ ഒരു ഹോബിയെന്ന നിലയില്‍ അലങ്കാരക്കോഴികളെ വളര്‍ത്തി തുടങ്ങിയത്. പഠനം കഴിഞ്ഞ് ജോലി തേടി ഗള്‍ഫില്‍ പോയി, പിന്നീട് തിരിച്ച് നാട്ടിലെത്തിയപ്പോള്‍ "കിഴക്കൂടന്‍ ടര്‍ക്കി ഫാം' തുടങ്ങാന്‍ കാരണമായതും ഈ കോഴി പ്രേമം തന്നെ. പത്തുവര്‍ഷം പിന്നിടുന്ന ഫാമില്‍ വിദേശ ഇനങ്ങളായ ടര്‍ക്കി, ഗിനി, സില്‍ക്കി, പോളിഷ് ക്യാപ്, കൊച്ചിന്‍ ബാന്റം തുടങ്ങിയ അലങ്കാരക്കോഴികളുണ്ട്.
             ഓമനപക്ഷികളായും മാംസത്തിനുവേണ്ടിയും വളര്‍ത്തുന്ന ഇവയെ തേടി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളം പേര്‍ കിഴക്കൂടനിലെത്തുന്നു.
ചാലക്കുടിയ്ക്കടുത്ത് എലഞ്ഞിപ്രയില്‍ വീടിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കൂടുകളിലാണ് കോഴികളെ വളര്‍ത്തുന്നത്. ഓരോ ഇനത്തിനും പ്രത്യേകം കൂടുകളുണ്ട്. ഇതില്‍തന്നെ പ്രായത്തിനനുസരിച്ച് വേര്‍തിരിച്ച് വളര്‍ത്തുന്നു.
ഇന്‍ക്യുബേറ്ററില്‍വെച്ച് മുട്ട വിരിയിച്ചെടുക്കുന്നതു മുതല്‍ അതീവശ്രദ്ധയും പരിചരണവും നല്‍കിയാണ് ആന്റോ കോഴികളെ വളര്‍ത്തുന്നത്. ഫാമും പരിസരവും എപ്പോഴും ശുചിയായിരിക്കണമെന്ന കാര്യം ആന്റോയ്ക്ക് നിര്‍ബന്ധമാണ്. ഫാമും ചുറ്റുമുള്ള പ്രദേശവും എല്ലാ ദിവസവും വൃത്തിയാക്കി അണുനാശിനി തളിച്ച് അണുവിമുക്തമാക്കുന്നു. ഏറ്റവും വൃത്തിയുള്ള ഫാം എന്ന പരിയാരം പഞ്ചായത്തിന്റെ അംഗീകാരവും കിഴക്കൂടന്‍ ടര്‍ക്കി ഫാമിനെ തേടിയെത്തിയിട്ടുണ്ട്.
             പേര് സൂചിപ്പിക്കുന്നതുപോലെ ഫാമിലെ ആധിപത്യം ടര്‍ക്കികോഴികള്‍ക്കാണ്. വലിപ്പത്തില്‍ മുന്നില്‍ നില്‍ക്കുന്നതും ഇവ തന്നെ. തുര്‍ക്കി ജന്മദേശമായ ഇവയിലെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ പൂവന് 10 മുതല്‍ 13 കിലോ വരെയും പിട 4 മുതല്‍ 51/2 കിലോ വരെയും തൂക്കമുണ്ടാകും. പല വിദേശരാജ്യങ്ങളിലും ബ്രോയ്ലര്‍ കോഴികളെ പോലെ ഇറച്ചിക്കുവേണ്ടി ഇവയെ വളര്‍ത്തുന്നുണ്ട്.
കൊഴുപ്പ് കുറവായ ടര്‍ക്കി മാംസത്തിന് ഇന്ത്യയിലും പ്രചാരമേറി വരികയാണ്. 200 മുതല്‍ 250 രൂപവരെ ഒരു കിലോ ഇറച്ചിക്ക് വിലയുണ്ട്. ജീവനോടെ വില്‍ക്കുമ്പോള്‍ 150 രൂപ ലഭിക്കുന്നു.
           വര്‍ഷത്തില്‍ എല്ലാ കാലവും മുട്ടയിടുന്ന ഇവ അടയിരിക്കാറില്ല. വിരിഞ്ഞിറങ്ങുമ്പോള്‍ സാധാരണ കോഴിക്കുഞ്ഞുങ്ങളേക്കാള്‍ അല്പം വലിപ്പക്കൂടുതലുള്ള ഇവ 6~8 മാസം പ്രായമാകുമ്പോഴേക്കും പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നു. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് ഒന്നിന് 75~100 രൂപയും രണ്ടര മാസമായവയ്ക്ക് ജോഡിക്ക് 500 രൂപയും വിലയുണ്ട്.
                    മുറ്റത്ത് അഴിച്ചുവിട്ടും ഇവയെ വളര്‍ത്താവുന്നതാണ്. ദൂരെ പോയാലും സന്ധ്യയായാല്‍ കൂടണയും. ശബ്ദം കേട്ടാല്‍ ദേഷ്യപ്പെടുകയും ഒരുതരം ശബ്ദമുണ്ടാക്കി ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഇവയുടെ സ്വഭാവമാണ്. തീറ്റയ്ക്കുശേഷം പരസ്പരം സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് പീലി വിടര്‍ത്തി നൃത്തം വെയ്ക്കുകയും ചെയ്യും.
ആഫ്രിക്കന്‍ കാടുകളില്‍ കാണുന്ന പക്ഷിയാണ് ഗിനി. കാട്ടില്‍ പുല്ല്, ചിതല്‍, പ്രാണി എന്നിവയാണ് ഭക്ഷണം. ഇവയെ പിന്നീട് വീടുകളില്‍ ഇണക്കി വളര്‍ത്തി തുടങ്ങി. പൂവനെയും പിടയെയും ശബ്ദത്തില്‍ നിന്ന് തിരിച്ചറിയാം. വര്‍ഷകാലത്തു മാത്രം മുട്ടയിടുന്ന ഇവ കാടുകളില്‍ പൊന്തക്കാടിനുള്ളില്‍ മുട്ടയിട്ട് അടയിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്.          
         കേരളത്തില്‍ ഏപ്രില്‍ തുടങ്ങി ഒക്ടോബര്‍ അവസാനംവരെ മുട്ടയിടാറ്. ഒരുദിവസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് 50രൂപയും വളര്‍ച്ചയെത്തിയവക്ക് ജോഡിക്ക് 700 രൂപ മുതല്‍ 1000 രൂപ വരെയും വിലയുണ്ട്. രുചികരമായ ഇറച്ചിയാണെന്നതാണ് ഇവയെ ഭക്ഷണപ്രിയരുടെ ഇഷ്ടഭോജ്യമാക്കുന്നത്.
പോളണ്ടില്‍നിന്നുള്ള പോളിഷ് ക്യാപും ചൈനയില്‍നിന്നുള്ള സില്‍ക്കിയും ജപ്പാനില്‍നിന്നുള്ള കൊച്ചിന്‍ ബാന്റവുമൊക്കെ കുഴക്കൂടന്‍ ടര്‍ക്കി ഫാമിലെ ആകര്‍ഷണീയതകളാണ്. സാധാരണ കോഴിയുടെ വലിപ്പമേ ഉള്ളൂവെങ്കിലും തൂവലുകളും തൊപ്പിയുമാണ് ഇവയെ മനോഹരമാക്കുന്നത്. പോളിഷ് ക്യാപ്പിനും സില്‍ക്കിക്കും തലയില്‍ വലിയ തൊപ്പി പോലെ തൂവലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു.
             കൊച്ചിന്‍ ബാന്റത്തിന് തലയില്‍ തൊപ്പിയില്ലെങ്കിലും വിരലില്‍ വരെ തൂവലുകളുണ്ട്. അടയിരുന്ന് മുട്ട വിരിയിക്കുന്ന ഇവ 6 മാസമാകുമ്പോള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു. പോളിഷ് ക്യാപ്പിനും കൊച്ചിന്‍ ബാന്റത്തിനും ജോഡിക്ക് 3000 രൂപവരെയും സില്‍ക്കിക്ക് 2000 രൂപവരെയും വിലയുണ്ട്.
                     ""വിദേശ ഇനങ്ങളായതുകൊണ്ട് ഇവയ്ക്കെല്ലാം ഏതു കാലാവസ്ഥയേയും അതിജീവിക്കാനുള്ള കഴിവുണ്ട്. വൃത്തിയുള്ള അന്തരീക്ഷത്തില്‍ നല്ല പരിചരണം നല്‍കി വളര്‍ത്തിയാല്‍ അലങ്കാരക്കോഴികളില്‍ നിന്ന് നല്ല ആദായം കിട്ടും.'' ആന്റോ പറയുന്നു.
ഒരേ സമയം 1500 മുട്ടകള്‍ വിരിയിച്ചെടുക്കാന്‍ കഴിയുന്ന ഇന്‍ക്യു ബേറ്ററാണ് ഫാമിലുള്ളത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ രണ്ടാഴ്ച കാടത്തീറ്റയാണ് കൊടുക്കുന്നത്. പിന്നീട് രണ്ടരമാസം വരെ സ്ററാര്‍ട്ടര്‍ കൊടുക്കുന്നു. അതിനുശേഷം എല്ലാ തീറ്റയും നല്‍കാം. വീട്ടിലെ ഭക്ഷണപദാര്‍ത്ഥങ്ങളുടെ വേസ്ററ്, ചോറ്, നെല്ല്, ഗോതമ്പ്, തവിട്, പിണ്ണാക്ക് എന്നിവയെല്ലാം നല്‍കും. ഇതിനുപുറമെ പച്ചപ്പുല്ല് അരിഞ്ഞു നല്‍കുകയും ചെയ്യുന്നു. കുടിക്കുന്ന വെള്ളത്തില്‍ വിറ്റാമിന്‍ ചേര്‍ത്തു നല്‍കുന്നത് വളര്‍ച്ചയ്ക്ക് സഹായിക്കും.
                     യഥാസമയങ്ങളില്‍ പ്രതിരോധമരുന്നുകള്‍ നല്‍കേണ്ടതും ആവശ്യമാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ലെസോട്ട വാക്സിന്‍ ഓരോ തുള്ളി കണ്ണിലും മൂക്കിലും ഇറ്റിക്കുന്നതും 21 ദിവസത്തിനുള്ളില്‍ ഐ ബി ഡി വാക്സിന്‍ നല്‍കുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കോഴി വസന്ത, കുരിപ്പ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പും എടുക്കുന്നു. ഇതുകൊണ്ടു തന്നെ കാര്യമായ അസുഖങ്ങളൊന്നും കോഴികളെ ബാധിക്കാറില്ല.
മുകുന്ദപുരം താലൂക്കിലെ വെറ്ററിനറി അസോസിയേഷന്റെ നല്ല ടര്‍ക്കി ഫാമിനുള്ള പുരസ്കാരം കിഴക്കൂടന്‍ ഫാമിന് ലഭിച്ചിട്ടുണ്ട്.
                ആഗോള നിലവാരത്തിലേക്ക് ഫാമിനെ ഉയര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് ആന്റോ പറഞ്ഞു. കൂടുതല്‍ ഇനങ്ങളിലുള്ള അലങ്കാരക്കോഴികള്‍, പ്രാവുകള്‍ എന്നിവയെ കൊണ്ടുവന്ന് ഫാം വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആന്റോ.  
ഫോണ്‍ : 0480 - 2702206മൊബൈല്‍ 9961519740
കടപ്പാട് - നമ്മുടെ മലയാളം  

വെള്ളിയാഴ്‌ച, ഡിസംബർ 13, 2013

കോഴിവളര്‍ത്തല്‍ മാതൃക


  കോഴിവളര്‍ത്തല്‍ മാതൃകയായി ഭാര്‍ഗവി 
വീട്ടില്‍ കഴിഞ്ഞുകൂടണം, വരുമാനവും നേടണം. കോഴിക്കോട് ജില്ലയില്‍ താമരശ്ശേരിക്കടുത്ത് തച്ചംപൊയിലിലെ ശ്രീവൈശാഖില്‍ ഭാര്‍ഗവി നാരായണന്റെ ആഗ്രഹം അതായിരുന്നു. അങ്ങനെയാണ് കോഴിവളര്‍ത്ത ലിലേക്ക് തിരിഞ്ഞത്. പന്ത്രണ്ട് വര്‍ഷമായി ഈ മേഖലയിലെ സജീവ സാന്നിധ്യമാണ് ഭാര്‍ഗവി.

ചാത്തംഗലത്തെ റീജ്യണല്‍ പൗള്‍ട്രി ഫാമില്‍നിന്ന് രണ്ടായിരം കോഴിക്കുഞ്ഞുങ്ങള്‍ അടങ്ങുന്ന ഓരോ യൂണിറ്റ് സ്വീകരിച്ചാണ് വളര്‍ത്തിത്തുടങ്ങുന്നത്. ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങള്‍ നാല്‍പ്പത്തഞ്ച് ദിവസത്തെ പരിചരണത്തിനുശേഷം വില്‍പ്പനയ്ക്ക് പാകമാകും. 45 മുതല്‍ 55 ദിവസത്തിനിടെ ഗ്രാമപ്പഞ്ചായത്തിന്റയും മൃഗാസ്പത്രിയുടെയും ഉത്തരവാദിത്വത്തില്‍ നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ വില്‍പ്പന നടക്കും.

മുട്ടക്കോഴികളായതിനാല്‍ ഇവയെ വീട്ടമ്മമാര്‍ അവരുടെ വീട്ടാവശ്യത്തിന് വളര്‍ത്തുകയാണ്. ഗ്രാമസഭകളില്‍ തീരുമാനിക്കപ്പെട്ടവര്‍ക്കാണ് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. ചിട്ടയായും കൃത്യമായും പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനാല്‍ സര്‍ക്കാറിന്റെ അംഗീകൃത വളര്‍ത്തുകാരിയാണ് ഭാര്‍ഗവി. മികച്ച കര്‍ഷകര്‍ക്ക് 'ആത്മ' നല്‍കുന്ന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

വളര്‍ത്തുന്ന രീതി

വീട്ടിനടുത്ത് തയ്യാറാക്കിയ പ്രത്യേക ഷെഡിലാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. വശങ്ങളില്‍ കമ്പിവലയിട്ടതിനാല്‍ കാറ്റുംവെളിച്ചവും നന്നായി ലഭിക്കുന്ന മുറികളാണ്. പട്ടി, കുറുക്കന്‍ തുടങ്ങിയ ജന്തുക്കളില്‍നിന്ന് സംരക്ഷണവുമുണ്ട്. കൂടാതെ, ചൂടും വെളിച്ചവും കൂടുതല്‍ ലഭിക്കുന്നതിന് പ്രത്യേക ബള്‍ബുകളും ഘടിപ്പിച്ചിട്ടുണ്ട്. ആവശ്യത്തിന് ഉണക്കിയ ഈര്‍ച്ചപ്പൊടി നിലത്തുവിരിച്ച് അതിലാണ് കോഴികള്‍ യഥേഷ്ടം ഓടിക്കളിക്കുന്നത്. വെള്ളവും തീറ്റയും നല്‍കുന്നതിന് പ്രത്യേകതരത്തിലുള്ള പാത്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

തീറ്റ നല്‍കല്‍

കൃത്യമായ അളവിലും സമയക്രമത്തിലും തീറ്റയും കുടിവെള്ളവും അവയ്ക്ക് ആവശ്യമാണ്. വട്ടത്തില്‍ വളച്ചുകെട്ടിയ ടിന്‍ഷീറ്റിനാല്‍ അതിരിട്ട് അതില്‍ കടലാസ് വിരിച്ചാണ് ഒന്നാംദിവസം കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ആയിരം കുഞ്ഞുങ്ങള്‍ക്ക് 100 ഗ്രാം എന്ന തോതില്‍ ഗ്ലൂക്കോസ് വെള്ളത്തില്‍ ലയിപ്പിച്ച് നല്‍കുന്നു.

കുഞ്ഞൊന്നിന് ഒരുഗ്രാം തോതില്‍ സ്റ്റാട്ടര്‍ തീറ്റയും നല്‍കുന്നു. രണ്ടാംദിവസംമുതല്‍ ആദ്യത്തെ ആഴ്ച ആയിരം കുഞ്ഞുങ്ങള്‍ക്ക് ആറര കിലോഗ്രാം തോതില്‍ തീറ്റ നല്‍കുന്നു. ഏഴാംദിവസം മുതല്‍ തീറ്റ ഇരട്ടിയാക്കണം. പതിന്നാലാംദിനംവരെ 13 കി.ഗ്രാം വരെ തീറ്റ നല്‍കുന്നു. മൂന്നാമത്തെ ആഴ്ച തീറ്റ മൂന്നിരട്ടിയാക്കണം. 21-ാം ദിവസംവരെ 20 കി.ഗ്രാം തീറ്റയാണ് വേണ്ടത്. നാലാമത്തെ ആഴ്ച തീറ്റയുടെ അളവ് ഒരിരട്ടികൂടി വര്‍ധിപ്പിക്കുന്നു. 26-28 കി.ഗ്രാം തീറ്റയാണ് അന്ന്. 35-ാം ദിവസംവരെ 35 കി.ഗ്രാം വീതം തീറ്റ നല്‍കുന്നത് പിന്നീട് വില്‍ക്കുന്നതുവരെ തുടരും.

ആരോഗ്യപരിരക്ഷ

കോഴിക്കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന കോഴിവസന്ത, കോഴിവസൂരി തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പിടിപെടുന്നത് ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധചെലുത്തേണ്ടതുണ്ട്. രോഗം ബാധിച്ചാല്‍ വലിയൊരു സാമ്പത്തികനഷ്ടം ഉറപ്പാണ്.

രണ്ടാംദിവസം മുതല്‍ ആദ്യത്തെ അഞ്ച് ദിവസം ആന്റിബയോട്ടിക് വെള്ളത്തില്‍ ലയിപ്പിച്ച് നല്‍കുന്നു. ഏഴാംദിവസം കോഴിവസന്തയ്‌ക്കെതിരെ ആര്‍.ഡി.എഫ് 1 വാക്‌സിന്‍ ഒരു തുള്ളിവീതം കണ്ണില്‍ ഉറ്റിക്കുന്നു. എട്ടാംദിവസം കരളിനും മറ്റ് ശരീരഭാഗങ്ങള്‍ക്കും കരുത്തുലഭിക്കുന്നതിനായി ലിവോളും വിറ്റാമിനുകള്‍ ലഭിക്കുന്നതിന് ഗ്രോവി പ്ലക്‌സും നല്‍കുന്നു.

പതിന്നാലാംദിവസം രക്താതിസാരത്തിനെതിരെ ഐ.ബി.ഡി. കണ്ണില്‍ ഉറ്റിക്കുന്നു. 21-ാം ദിവസം ആര്‍.ഡി.എഫ്1 വാക്‌സിന്റെ ബൂസ്റ്റര്‍ഡോസും 28-ാം ദിവസം ഐ.ബി.ഡി.യുടെ ബൂസ്റ്റര്‍ഡോസും പാലില്‍ ലയിപ്പിച്ചുനല്‍കുന്നു. 35-ാം ദിവസം വിരകള്‍ക്കെതിരെ ആല്‍ബന്‍ഡസോള്‍ വെള്ളത്തില്‍ ലയിപ്പിച്ചുനല്‍കുന്നു. 42-ാം ദിവസം കോഴി വസന്തയ്‌ക്കെതിരെ ചിറകിനടിയില്‍ ആര്‍ 2 ബി കുത്തിവെപ്പ് നല്‍കുന്നതോടെ ഈ പ്രതിരോധവത്കരണം പൂര്‍ത്തീകരിക്കുന്നു. മഴക്കാലത്ത് വേനല്‍ക്കാലത്തെ അപേക്ഷിച്ച് ചൂടുംവെളിച്ചവും കുറവായതിനാല്‍ അത് പരിഹരിക്കുന്നതിനുവേണ്ടി ബള്‍ബുകള്‍ കത്തിക്കുന്നതിന്റെ എണ്ണം കൂട്ടേണ്ടതുണ്ട്.

15 രൂപ നിരക്കില്‍ വാങ്ങിയ കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് പാകമാകുമ്പോള്‍ 450 മുതല്‍ 500 ഗ്രാം വരെ തൂക്കം വരും. സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 90 രൂപയാണ് ഒരുകോഴിക്ക് ലഭിക്കുന്നത്. ഒന്നരമാസമാണ് ഒരു യൂണിറ്റിനുവേണ്ടി ചെലവഴിക്കേണ്ടത്. ഇത്തരം മൂന്ന് യൂണിറ്റുകള്‍ വളര്‍ത്താന്‍ ആവശ്യമായ സൗകര്യം ഭാര്‍ഗവിയുടെ ഫാമിലുണ്ട്.

ഒരു യൂണിറ്റ് തുടങ്ങി രണ്ടാഴ്ച പൂര്‍ത്തിയാവുമ്പോഴാണ് അടുത്ത യൂണിറ്റ് സ്വീകരിക്കുന്നത്. അതിനാല്‍ മൂന്ന് യൂണിറ്റുകളിലായി മൂന്ന് വ്യത്യസ്ത പ്രായത്തിലുള്ള ആറായിരം കോഴികള്‍ ഫാമില്‍ വളരും. ഒരു യൂണിറ്റിലെ കോഴിവില്‍പ്പന പൂര്‍ത്തിയായാല്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷമേ അതിലേക്ക് പുതിയ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നുള്ളൂ. ഫാം വൃത്തിയാക്കുന്നതിനും രോഗാണുക്കളും കീടങ്ങളുമെല്ലാം നശിക്കുന്നതിനും ഫാമിന്റെ ഈ വിശ്രമസമയം പ്രയോജനപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9645813287.

ഞായറാഴ്‌ച, ഏപ്രിൽ 21, 2013

ടർക്കിക്കളുടെ സുൽത്താൻ

കടപ്പാട് 
ഹരിത ഭുമി ,കാർഷിക മാസിക  

തിങ്കളാഴ്‌ച, ഫെബ്രുവരി 25, 2013

അവാര്‍ഡിന്‍റെ തിളകവുമായി ജിഹാദ് മോന്‍  

കടപ്പാട് 
ഹരിതഭുമി

വ്യാഴാഴ്‌ച, ജനുവരി 31, 2013

സമ്മിശ്ര കൃഷിയുടെ ഹാജിയാര്‍കടപ്പാട് 

 ഹരിതഭുമി ,
കാര്‍ഷിക മാസിക