കോഴികളെ വളർത്തുന്നവർ ഓർക്കാൻ....................... .....
കോഴികൾക്ക് വിരശല്യം ഉണ്ടായാൽ കച്ചോലവും വെളഞ്ഞുള്ളിയും തുളസിയിലും ചതച്ച് നീരെടുത്ത് കൊടുക്കുക
കോഴികൾക്ക് വസന്തയോ ദഹനക്കേടോ വന്നാൽ ചുവന്നുള്ളി ചതച്ച നീര് എടുത്തു കൊടുക്കുക
കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്താതിരിക്കാൻ ഇറച്ചി അരിഞ്ഞ് കൊടുക്കുക
മുട്ടക്കോഴികൾക്ക് പ്രകാശം ലഭിക്കുന്ന മണിക്കുറുകൾ വർദ്ധിപ്പിച്ച് മുട്ട ഉൽപ്പാദനം കൂട്ടാം
രണ്ടാഴച്ച പ്രായമായ കോഴി കുഞ്ഞുങ്ങളുടെ മേൽ ചുണ്ട് അൽപ്പം മുറിച്ച് കളഞ്ഞാൽ തമ്മിൽ കൊത്തുന്ന ശീലം കുറയും
കോഴിയുടെ മുട്ട ഉൽപ്പാദനം കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക മുട്ടയിടീൽ മെച്ചപ്പെടും
അടവയ്ക്കാൻ ഉപയോഗിക്കുന്ന കോഴിമുട്ടകൾക്ക് 7 ദിവസത്തിലധികം പഴക്കം ഉണ്ടായിരിക്കരുത്
കോഴികളെ സംഗീതം കേൾപ്പിച്ചാൽ അവ ശാന്ത സ്വഭാവം കൈവരിക്കും ഇതിന്റെ ഫലമായി മുട്ട ഉത്പാദനം വർദ്ധിക്കും
കോഴികളുടെ ചിറക് പൊന്തിച്ച് നടക്കുന്ന അസുഖത്തിന് ഉള്ളി അരിഞ്ഞിട്ട് തിറ്റിക്കുന്നത് നല്ലതാണ്
കോഴികൾക്ക് ഇടയ്ക്കിടെ പുളിയരിപ്പൊടി കൊടുത്താൽ അവയുടെ ശരീരത്തിൽ നെയ്യ് കെട്ടുന്നത് ഒഴിവാക്കാം
കോഴിക്ക് ശരീരത്തിൽ മുറിവുണ്ടായാൽ അടുക്കളയിലെ പുകമൂലം ഉണ്ടാകുന്ന കരിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക
തൂവലുകൾ വിടർത്തി കൊക്കി കൊണ്ട് നടക്കുകയും അടുത്ത് ചെല്ലുമ്പോൾ തറയിൽ പറ്റിയിരിക്കുകയും ആണ് നല്ല അടക്കോഴിടെ ലക്ഷണം
ബോയിലർ കോഴിത്തീറ്റയിൽ ഉപയോഗിക്കന്ന മരച്ചീനിയുടെ തോത് 25 % ത്തിൽ അധികരിച്ചാൽ കോഴികളുടെ വളർച്ച മന്ദിഭവിക്കും
വാലില്ലാ കോഴികൾക്ക് മറ്റിനം കോഴികളെ അപേക്ഷിച്ച് വളർച്ചയും തൂക്കവും കൂടുതലായിരിക്കും രോഗ പ്രതിരോധശേഷിയും കടുതൽ ആയിരിക്കും
ചക്കക്കുരു പുഴുങ്ങി പ്പൊടിച്ച് കൊടുത്താൽ കോഴികൾ കൂടുതൽ മുട്ടയിടും മുട്ടയുടെ വലിപ്പവും കൂടും
കോഴിയുടെ തലയിലെ പുണ്ണ് രോഗത്തിന് വേപ്പിലയും പച്ചമഞ്ഞളും അരച്ചിടുക
ഉഷാറില്ലാതെ തൂങ്ങി നിൽക്കുന്ന കോഴികൾക്ക് മഞ്ഞളരച്ച് വായിലിട്ട് കൊടുക്ക ക
കോഴികൾ തമ്മിൽ കൊത്തിയുണ്ടാകുന്ന മുറിവ് ഉണങ്ങുന്നതിന് മഞ്ഞളും ആര്യവേപ്പിലയും അരച്ച് രണ്ട് മൂന്ന് ദിവസം കൊടുക്കുക
കോഴികൾ ഇണചേർന്ന് 24 മണിക്കൂർ കഴിഞ്ഞ ശേഷം ഉള്ള മുട്ടകൾ മാത്രമേ അട വയക്കാൻ ആയി ശേഖരിക്കാവൂ
കോഴികൾക്ക് മാസത്തിൽ രണ്ട് തവണ വീതം പാൽക്കായം കലക്കി കൊടുത്താൽ ഒരു വിധമായ രോഗങ്ങളിൽ നിന്നെല്ലാം പ്രതിരോധം ലഭിക്കും
തമ്മിൽ കൊത്തി കോഴികളുടെ കണ്ണടഞ്ഞ് പോയാൽ അപ്പ മരത്തിന്റെ കറ പുരട്ടുക
കോഴികളുടെ ദേഹത്തിലെ ചെള്ള് പോകുന്നതിന് പുകയില കലക്കിയ വെള്ളം ഒഴിക്കുക
സാദാരണ ഇറച്ചി കോഴികൾക്ക് 1.9 kg തീറ്റ നൽകിയാൽ ഒരു കിലോഗ്രാം ഇറച്ചി ഉത്പാദിപ്പിക്കാം
കോഴിയെ അടവയ്ക്കുന്നത് വൈകുന്നേരം ആയാൽ അടകോഴി രാത്രിയിൽ തന്നെ പുതിയ ചുറ്റുപാട് കളുമായി പൊരുത്തപ്പെടും
അടവയ്ക്കുന്ന മുട്ടകളിൽ വശങ്ങൾ അടയാളപ്പെടുത്തിയാൽ മുട്ടകൾ തിരിച്ച് വയ്ക്കുന്നതിന് ഈ അടയാളങ്ങൾ പ്രയോജന പ്പെടും.
ഇറച്ചി കോഴിയെ കൊല്ലുന്നതിന് 12 മണിക്കൂർ മുമ്പ് തീറ്റ കൊടുക്കുന്നത് നിർത്തണം
ചുണ്ണാമ്പ് വെള്ളത്തിന്റെ തെളിയിൽ കക്ക ചേർത്ത് കോഴികൾക്ക് കൊടുത്താൽ കാൽസ്യത്തിന്റെ കുറവ് മൂലം ഉള്ള അസുഖങ്ങൾ പരിഹരിക്കാം
കോഴി വസന്ത വന്നാൽ കുടകൻ അരച്ച് വായിലിട്ട് കൊടുക്കുക
കടപ്പാട്
AL FARMERS WhatsAPP Group ല്‍ നിന്നും




ചാലക്കുടിയ്ക്കടുത്ത് എലഞ്ഞിപ്രയില്‍ വീടിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കൂടുകളിലാണ് കോഴികളെ വളര്‍ത്തുന്നത്. ഓരോ ഇനത്തിനും പ്രത്യേകം കൂടുകളുണ്ട്. ഇതില്‍തന്നെ പ്രായത്തിനനുസരിച്ച് വേര്‍തിരിച്ച് വളര്‍ത്തുന്നു.
കൊഴുപ്പ് കുറവായ ടര്‍ക്കി മാംസത്തിന് ഇന്ത്യയിലും പ്രചാരമേറി വരികയാണ്. 200 മുതല്‍ 250 രൂപവരെ ഒരു കിലോ ഇറച്ചിക്ക് വിലയുണ്ട്. ജീവനോടെ വില്‍ക്കുമ്പോള്‍ 150 രൂപ ലഭിക്കുന്നു.
ആഫ്രിക്കന്‍ കാടുകളില്‍ കാണുന്ന പക്ഷിയാണ് ഗിനി. കാട്ടില്‍ പുല്ല്, ചിതല്‍, പ്രാണി എന്നിവയാണ് ഭക്ഷണം. ഇവയെ പിന്നീട് വീടുകളില്‍ ഇണക്കി വളര്‍ത്തി തുടങ്ങി. പൂവനെയും പിടയെയും ശബ്ദത്തില്‍ നിന്ന് തിരിച്ചറിയാം. വര്‍ഷകാലത്തു മാത്രം മുട്ടയിടുന്ന ഇവ കാടുകളില്‍ പൊന്തക്കാടിനുള്ളില്‍ മുട്ടയിട്ട് അടയിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്.
പോളണ്ടില്‍നിന്നുള്ള പോളിഷ് ക്യാപും ചൈനയില്‍നിന്നുള്ള സില്‍ക്കിയും ജപ്പാനില്‍നിന്നുള്ള കൊച്ചിന്‍ ബാന്റവുമൊക്കെ കുഴക്കൂടന്‍ ടര്‍ക്കി ഫാമിലെ ആകര്‍ഷണീയതകളാണ്. സാധാരണ കോഴിയുടെ വലിപ്പമേ ഉള്ളൂവെങ്കിലും തൂവലുകളും തൊപ്പിയുമാണ് ഇവയെ മനോഹരമാക്കുന്നത്. പോളിഷ് ക്യാപ്പിനും സില്‍ക്കിക്കും തലയില്‍ വലിയ തൊപ്പി പോലെ തൂവലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു.
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ രണ്ടാഴ്ച കാടത്തീറ്റയാണ് കൊടുക്കുന്നത്. പിന്നീട് രണ്ടരമാസം വരെ സ്ററാര്‍ട്ടര്‍ കൊടുക്കുന്നു. അതിനുശേഷം എല്ലാ തീറ്റയും നല്‍കാം. വീട്ടിലെ ഭക്ഷണപദാര്‍ത്ഥങ്ങളുടെ വേസ്ററ്, ചോറ്, നെല്ല്, ഗോതമ്പ്, തവിട്, പിണ്ണാക്ക് എന്നിവയെല്ലാം നല്‍കും. ഇതിനുപുറമെ പച്ചപ്പുല്ല് അരിഞ്ഞു നല്‍കുകയും ചെയ്യുന്നു. കുടിക്കുന്ന വെള്ളത്തില്‍ വിറ്റാമിന്‍ ചേര്‍ത്തു നല്‍കുന്നത് വളര്‍ച്ചയ്ക്ക് സഹായിക്കും.


