ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

മലയാളം ഫോണ്ട് വ്യക്തമായി വായിക്കുന്നതിനു http://font.downloadatoz.com/downloading,2138,kartika.html ഇന്‍സ്റ്റാള്‍ ചെയ്യുക


എല്ലാ ആഴ്ചയിലും ബ്ലോഗില്‍ പുതിയ വിവരങ്ങള്‍ ഉല്‍പെടുത്തുന്നതാണ് ഈ ബ്ലോഗില്‍ നിന്നും ലഭികുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സാബത്തിക ഇടപാടുകള്‍ക്ക് യാതൊരുവിധ ഉത്തരവാദവും ഉണ്ടായിരിക്കുകയില്ല വളര്‍ത്തു പക്ഷികളും ആയി ബന്ധപെട്ടിട്ടുള്ള നിങ്ങളുടെ അറിവുകളും ആവശ്യങ്ങളും പ്രസിധപെടുത്തുന്നതിനു ബന്ധപെടുക


തിങ്കളാഴ്‌ച, ഒക്‌ടോബർ 31, 2011

കാസര്‍കോട്ട് കാരന്‍ സിദ്ധിക്കും ഒട്ടകപക്ഷിയും

തീരപ്രദേശത്തെ പച്ചപ്പുല്‍ത്തകിടി ഇഷ്ടതാവളമാക്കിയ ഒട്ടകപ്പക്ഷിക്കുഞ്ഞ് ഇനി കാസര്‍കോട്ടേക്ക് .നാലുമാസം മുമ്പ് എടവനക്കാട് വലിയാറ വീട്ടില്‍ സിദ്ദിക്കന്റെ ഹാച്ചറിയില്‍ വിരിഞ്ഞ ഒട്ടകപ്പക്ഷിയെയാണ് കാസര്‍കോട് പടന്നയിലുള്ള ജാഫറിന്റെ വീട്ടിലേക്ക് മാറ്റാനൊരുങ്ങുന്നത്. ബ്രിട്ടനില്‍ താമസക്കാരനായ കാസര്‍കോട് സ്വദേശി അഞ്ചുമാസം മുമ്പ് ഒരുവന്‍കിട ഫാമില്‍ നിന്ന് ഒട്ടകപ്പക്ഷിയുടെ ആറ് മുട്ടകള്‍ വാങ്ങി. ഇത് വിരിയിച്ചെടുക്കുന്നതിനായി സിദ്ദിക്കിനെ ഏല്പിക്കുകയായിരുന്നു. 42 ദിവസമെടുത്തു മുട്ടവിരിയാന്‍. തൂവലിന് പകരം ശരീരമാകെ ബലമേറിയ രോമങ്ങളോടു കൂടിയ കുഞ്ഞിന് ഒന്നരകിലോ തൂക്കമുണ്ടായിരുന്നു. പിന്നെ ബള്‍ബിന്റെ ചൂടില്‍ സിദ്ദിക്ക് കുഞ്ഞിനെ സംരക്ഷിച്ചു. 

പുല്ലും അരിയും ഭക്ഷണമായി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ സിദ്ദിക്കിന്റെ ഹാച്ചറിയില്‍ വന്‍താരമായി ഒട്ടകപ്പക്ഷി. വിവരം കേട്ടറിഞ്ഞ് ഹാച്ചറിയില്‍ ഒട്ടേറെ കാഴ്ചക്കാരും എത്തി. നാല്മാസം പിന്നിട്ട ഒട്ടകപ്പക്ഷിക്ക് ഇപ്പോള്‍ മൂന്നരയടിയില്‍ കൂടുതല്‍ ഉയരവും 18 കിലോ തൂക്കവുമുണ്ട്.

തവിട്ടുനിറമുള്ള തൂവലുകള്‍ നിറഞ്ഞ ഇത് പെണ്‍പക്ഷിയാണെന്നും ചിറകിന്റെ അറ്റത്തും വാലിലുമുള്ള തൂവലുകള്‍ വെളുപ്പാണെങ്കില്‍ ആണ്‍പക്ഷി ആയിരിക്കുമെന്നും സിദ്ദിക്ക് പറയുന്നു. ഒട്ടകപ്പക്ഷി വളരാന്‍ തുടങ്ങിയതോടെ ഭക്ഷണത്തിന് മാറ്റമുണ്ടായി. വേവിച്ച കക്ക, കടനാക്ക് , കൂന്തല്‍, കടപ്പുറത്ത് വളരുന്ന അടമ്പ് എന്നിവയാണ് ഇപ്പോള്‍ ഇഷ്ടഭക്ഷണം.വീട്ടുവളപ്പില്‍ കമ്പിവേലികെട്ടി വിശാലമായ സ്ഥലവും തയ്യാറാക്കിയ കാസര്‍കോട്ട് ഇനി വീട്ടുകാരുടെ ഇഷ്ടസഖിയായി വളരും ഈ മിടുക്കി.
കടപ്പാട് - കാര്‍ഷികം മാഗസിന്‍